Mon. Dec 23rd, 2024
കൊച്ചി:

കൊച്ചി ആയുധക്കടത്തുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളുടെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശ്രീലങ്കൻ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെൻഡിസ് ഗുണശേഖര, നമേഷ്, തിലങ്ക മധുഷൻ, നിശങ്ക എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസന്വേഷിക്കുന്ന എന്‍ഐഎ കൊച്ചി യൂണിറ്റിന്റേതാണ് നടപടി.

മാർച്ച് 25 നാണ് ഇറാനിൽ നിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന രവി ഹൻസി എന്ന ശ്രീലങ്കൻ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. പ്രതികളിൽ നിന്ന് അഞ്ച് എ കെ 47 തോക്ക്, 1000 തിരകൾ എന്നിവയും കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര മാനമുള്ള കേസ് ആയതിനാല്‍ എൻഎഐ കേസ് ഏറ്റെടുക്കുകയായിരുന്നു.

By Divya