Mon. Dec 23rd, 2024
k sudhakaran

സിപിഐഎം കുഞ്ഞനന്തന്റെ അനുസ്മരണം സംഘടിപ്പിച്ചതിനെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സിപിഐഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാമെന്നായിരുന്നു സുധാകരന്റെ പരിഹാസം. തന്റെ മുഖം കണ്ടാല്‍ ചിരിക്കാത്ത ആളാണ് മുഖ്യമന്ത്രി. കൊവിഡ് മഹാമാരി പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ കെപിസിസി അധ്യക്ഷനായി ഈ മാസം 16നാണ് കെ സുധാകരന്‍ ഔദ്യോഗികമായി ചുമതല ഏല്‍ക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയം ഇനി കോണ്‍ഗ്രസിനുള്ളില്‍ നടപ്പില്ലെന്നും ഗ്രൂപ്പുകള്‍ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരുടെയെങ്കിലും ഭാഗത്തുനിന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ നിഷ്‌കരുണം നടപടിയെടുക്കുമെന്നാണ് പുതിയ കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.