കുവൈത്ത് സിറ്റി:
കുവൈത്തിൽനിന്ന് ബ്രിട്ടനിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഞായറാഴ്ച മുതൽ സർവിസ് നടത്തും.തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്. പ്രധാനമായും കുവൈത്തികൾക്ക് ഗുണം ചെയ്യുന്ന നടപടിയാണിതെങ്കിലും വിമാന സർവിസുകൾ പതിയെ സജീവമായിത്തുടങ്ങുന്നത് പ്രവാസികൾക്ക് ഉൾപ്പെടെ ആശ്വാസമാണ്.
ഇൗ മാസം അവസാനത്തോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സജീവമാകുമെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഹമദ് ജാബിർ അസ്സബാഹ് അറിയിച്ചിട്ടുണ്ട്. വിദേശികളുടെ പ്രവേശന വിലക്ക് നീക്കുമോ എന്നും ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വരാൻ സൗകര്യം ഒരുങ്ങുമോ എന്നുമാണ് ഇന്ത്യൻ പ്രവാസികൾ ഉറ്റുനോക്കുന്നത്.
ലണ്ടൻ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി കുവൈത്ത് എയർവേയ്സും വിമാനത്താവള അധികൃതരും ഒരുക്കം ആരംഭിച്ചിട്ടുണ്ട്.