Fri. Nov 22nd, 2024
ബം​ഗ​ളൂ​രു:

ക​ർ​ണാ​ട​ക​യി​ൽ ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 157 ആ​യി. ഇ​തോ​ടൊ​പ്പം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2000 ക​ട​ന്നു. ജൂ​ൺ ഒ​മ്പ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 2,282 പേ​ർ​ക്കാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ലാ​ണ് 157 പേ​ർ മ​രി​ച്ച​ത്.

1,947 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 102 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ചി​കി​ത്സ തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും 76 പേ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് സ​മ്മ​ത​മി​ല്ലാ​തെ മ​ട​ങ്ങി​യെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോടതിയിൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

കൊവിഡുമായി ബ​ന്ധ​പ്പെ​ട്ട പൊ​തു​താ​ത്പര്യ ഹ​ർജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ്ലാ​ക്ക് ഫം​ഗ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ ഹൈ​ക്കോടതി ചീ​ഫ് ജ​സ്​​റ്റി​സ് അ​ഭ​യ് ശ്രീ​നി​വാ​സ് ഓ​ഖ, ജ​സ്​​റ്റി​സ് അ​ര​വി​ന്ദ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന് മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച​ത്. ബം​ഗ​ളൂ​രു അ​ർ​ബ​ൻ ജി​ല്ല​യി​ൽ മാ​ത്രം 787 പേ​ർ​ക്കാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 55 പേ​ർ മ​രി​ക്കു​ക​യും 31 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ഒ​മ്പ​തു​പേ​ർ ചി​കി​ത്സ പൂ​ർ​ത്തി​യാ​കാ​തെ ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു.

ധാ​ർ​വാ​ഡ്, ബെ​ള​ഗാ​വി, ക​ല​ബു​റ​ഗി എ​ന്നീ ജി​ല്ല​ക​ളി​ൽ യ​ഥാ​ക്ര​മം 202, 138, 137 എ​ന്നി​ങ്ങ​നെ​യാ​ണ് ബ്ലാ​ക്ക് ഫം​ഗ​സ് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം. ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശം എ​ല്ലാ ആ​ശു​പ​ത്രി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ ആം​ഫോ​ടെ​റി​സി​ൻ-​ബി മ​രു​ന്ന് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോടതി നി​ർ​ദേ​ശി​ച്ചു.

By Divya