Wed. Nov 6th, 2024
കാ​ഞ്ഞാ​ണി:

സ്വ​കാ​ര്യ​വ്യ​ക്തി ക​മ്പി​വേ​ലി കെ​ട്ടി വ​ഴി​യ​ട​ച്ച​തോ​ടെ വയോധികന്റെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി. വ്യാ​ഴാ​ഴ്ച പു​ല​ർ​​ച്ച മ​രി​ച്ച മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മു​ക്ക് ചാ​ത്ത​ൻ​കു​ള​ങ്ങ​ര നാ​രാ​ണ​ത്ത് മാധവന്റെ (70) മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​നാ​ണ്​ ഏ​റെ ക​ഷ്​​ട​പ്പെടേണ്ടി വ​ന്ന​ത്.

ഇദ്ദേഹത്തിന്റെ പു​ര​യി​ട​ത്തി​ലേ​ക്ക് ഒ​രാ​ൾ​ക്ക് സൈ​ക്കി​ളി​ൽ പോ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ വ​ഴി​യു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പോ​യി​രു​ന്ന​ത്. അ​ടു​ത്തി​ടെ സ്ഥ​ലം വാ​ങ്ങി​യ വ്യ​ക്തി അ​തി​ർ​ത്തി​യി​ൽ ക​മ്പി​വേ​ലി​യി​ട്ടു. ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​യും ദുഃ​സ്സ​ഹ​മാ​യി.

മാ​ധ​വ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​തും ക​മ്പി​വേ​ലി താ​ണ്ടി​യാ​ണ്. സം​സ്കാ​ര​ത്തി​നാ​യി വെ​ങ്കി​ട​ങ്ങ് ശ്മ​ശാ​ന​ത്തി​ലേ​ക്ക്​ ക​മ്പി​വേ​ലി​ക്ക് മു​ക​ളി​ലൂ​ടെ 15 ഓ​ളം പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ കൊ​ണ്ടു​പോ​യ​ത്. മാധവന്റെ മ​ക്ക​ൾ: ബൈ​ജു, ര​മ​ണി. മ​രു​മ​ക്ക​ൾ: സു​ല​ഭ, കൃ​ഷ്ണ​കുമാർ

By Divya