Mon. Dec 23rd, 2024
റിയാദ്:

സ്വന്തമായി വെന്റിലേറ്റർ നിർമിച്ച് സൗദി അറേബ്യ. കൃതിമ ശ്വാസം നൽകുന്നതിനായി രാജ്യത്ത് ആദ്യമായി നിർമിച്ച പോര്‍ട്ടബിള്‍ വെന്റിലേറ്റർ ഉപയോഗിച്ച് തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലുള്ള വെന്റിലേറ്റർ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫും ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അൽറബീഅയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ അബ്‍ദുല്ല അൽറബീഅ, നാഷനൽ ഗാർഡ് ആരോഗ്യകാര്യ എക്സിക്യുട്ടീവ് ഡയറക്ടർ ജനറൽ ഡോ അബ്‍ദുല്ല കനാവി, ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സിഇഒ ഡോ ഹിഷാം അൽജാദാഇ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അൽ റവാദ് എന്ന സൗദി കമ്പനിയാണ് വെന്റിലേറ്റർ നിർമിക്കുന്നത്. മറ്റ് കമ്പനികളും രംഗത്തുവന്നിട്ടുണ്ട്. അൽ റവാദ് കമ്പനി പ്രതിവർഷം 6,000ത്തോളം ഉപകരണങ്ങൾ നിർമിക്കും. ഇത് പ്രാദേശിക ആവശ്യങ്ങളുടെ 48 ശതമാനമാണ്. ഏകദേശം 50 ജീവനക്കാര്‍ പദ്ധതിക്ക് കീഴിലുണ്ട്.

പിബി 560 എന്ന മോഡലാണ് ഇപ്പോൾ നിർമിച്ചിരിക്കുന്നത്. ആളുകൾക്ക് കൊണ്ടുനടക്കാൻ കൂടി കഴിയുന്ന തരത്തിലുള്ളതാണിത്. വീടുകൾ, ഹെൽത്ത് സെന്ററുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാനും സാധിക്കും.

By Divya