Wed. Jan 22nd, 2025
റിയാദ്:

എല്ലാ മാസവും ഇന്ധന വില പുനഃപരിശോധിപ്പിക്കുന്ന പതിവ് അനുസരിച്ചു ഈ മാസവും സൗദി അറേബ്യയിൽ പെട്രോൾ വില വർദ്ധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില വർദ്ധനവ് പ്രഖ്യാപിച്ചത്.

91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. ഇതുവരെ 91 ഇനത്തിന് 2.08 റിയാലും 95 ഇനത്തിന് 2.23 റിയലുമായിരുന്നു വില. എല്ലാ മാസവും 11നാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്. ഡീസലിന് 52 ഹലാലയാണ് വില.

By Divya