Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. വ്യക്തിപരമായ ഒരു വിദ്വേഷവുമില്ലാതെയാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരായ വലിയ ശബ്ദങ്ങളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും ജിതിന്‍ പ്രസാദയും ബിജെപിയുടെ കൂട്ടിലേക്കു തന്നെ പോവുകയും അതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുകയാണെന്നും തരൂര്‍ പറഞ്ഞു. ഐപിഎൽ കളി പോലാകരുത് രാഷ്ട്രീയം എന്നും തരൂര്‍ പറഞ്ഞു.

ഒരു വര്‍ഷം ഒരു ടീമിനുവേണ്ടിയും അടുത്ത വര്‍ഷം മറ്റൊരു ടീമിനു വേണ്ടിയും കളിക്കുന്ന ഐപിഎൽ പോലെ ആകരുത് രാഷ്ട്രീയം. ലേബലും ജഴ്‌സിയും സഹകളിക്കാരുമല്ലാതെ ഐപിഎല്ലില്‍ ഒരാള്‍ക്ക് തിരഞ്ഞെടുക്കാന്‍ ഒന്നുമില്ല. എന്നാല്‍ രാഷ്ട്രീയം അതുപോലെയല്ല. തത്വപരവും വിശ്വാസപരവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തിരഞ്ഞെടുക്കുന്നതിലുണ്ട്,’ തരൂര്‍ പറഞ്ഞു.

By Divya