Mon. Dec 23rd, 2024
തിരുവനന്തപുരം:

ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഓൺലൈനായാണ് യോഗം. ഇന്റർനെറ്റിന്റെ വേഗം വലിയൊരു ഭാഗം കുട്ടികൾക്ക് പഠനത്തിന് തടസ്സമാകുന്നുവെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു.

ഗ്രാമീണ മേഖലകൾ, ആദിവാസി ഊരുകൾ അടക്കമുള്ള പ്രദേശങ്ങളിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം. എല്ലാവർക്കും ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമേ ഓൺലൈൻ പഠനത്തിലേക്ക് പൂർണ്ണമായും കടക്കൂ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ട ഇന്റർനെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നൽകാൻ സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതിയും ഇന്ന് വ്യക്തമാകും.

By Divya