Mon. Dec 23rd, 2024
ന്യൂഡൽഹി:

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടന. സമരത്തിന് പിന്തുണ തേടി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചു.

ടിക്കായത്തിനൊപ്പം യൂണിയന്‍ നേതാവ് യുധവീര്‍ സിംഗും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഇരുവരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നയപരമായ വിഷയങ്ങളില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംവദിക്കാന്‍ കഴിയുന്ന ഒരു പൊതുവേദി രൂപീകരിക്കണമെന്ന് മമത ബാനര്‍ജി ടിക്കായത്തിനോട് പറഞ്ഞു. കര്‍ഷക പ്രതിഷേധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മമതയെ ടിക്കായത്ത് ക്ഷണിച്ചു. കൊവിഡ് രണ്ടാം തരംഗം ശമിച്ചശേഷം ബിജെപി ഇതര മുഖ്യമന്ത്രിമാരുമായി വിര്‍ച്വല്‍ മീറ്റിംഗ് സംഘടിപ്പിക്കുമെന്നും കര്‍ഷക പ്രതിഷേധ സ്ഥലത്തേക്ക് പോകുമെന്നും മമത പറഞ്ഞു.

By Divya