Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തെത്തിയാണു അംഗത്വം എടുത്തത്.
നേരത്തെ ജിതിന്‍ പ്രസാദ കേന്ദ്ര മന്ത്രി പിയുഷ് ഗോയലിനെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗാളിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബിജെപിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍പ്രസാദ പറഞ്ഞത്. ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് ജൂണ്‍ 9ന് ബിജെപിയില്‍ ചേരുമെന്ന് നേരത്തെ പാര്‍ട്ടി വക്താവ് അനില്‍ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.

20 വര്‍ഷത്തോളമായി ജിതിന്‍ പ്രസാദയ്ക്ക് പാര്‍ട്ടിയുമായുള്ള ഇടച്ചില്‍ രഹസ്യമല്ല. 2019ല്‍ ബിജെപിയില്‍ ചേരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

By Divya