Fri. Nov 22nd, 2024
കോഴിക്കോട്:

എൻഡിഎയിൽ ചേരാൻ സി കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി (ജെ​ആ​ർപി) സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട് ആ​ണ് വീ​ണ്ടും ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട​ത്. സു​രേ​ന്ദ്ര​നു​മാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യും ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ച​ര്‍​ച്ച​ക​ള്‍​ക്കാ​യി മാ​ര്‍​ച്ച് മൂ​ന്നി​ന് സു​രേ​ന്ദ്ര​ൻ ആ​ല​പ്പു​ഴ വ​രാ​ന്‍ പ​റ​യു​ന്ന​തും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ശേ​ഷ​മു​ള്ള സം​ഭാ​ഷ​ണ​വും ശ​ബ്ദ രേ​ഖ​യി​ലു​ണ്ട്. ജാ​നു​വി​ന്‍റെ റൂം ​ന​മ്പ​ര്‍ ചോ​ദി​ച്ചാ​ണ് സു​രേ​ന്ദ്ര​ന്‍റെ പി​ എ വി​ളി​ച്ചി​രി​ക്കു​ന്ന​ത്. തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ റൂമിലാണ് പണം കൈമാറിയത്. പണം കൈമാറാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് പ്രസീത തന്നെയെന്ന് ഫോൺ സംഭാഷണങ്ങളിൽ വ്യക്തമാണ്.

തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി.കെ ജാനുവും കെ സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ചത് പ്രസീത തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മാർച്ച് 6ന് രാവിലെ പത്തുമണിയോടെ ഹൊറൈസണ്‍ ഹോട്ടലിലെത്തി സുരേന്ദ്രന്‍ സഹായിയോടൊപ്പം എത്തി സി കെ ജാനുവിനെ കണ്ടു എന്നതിന് തെളിവുകളും ആ ഫോണ്‍ സംഭാഷണത്തിലുണ്ട്. അതിന് തൊട്ടുമുമ്പ് പ്രസീതയുടെ ഫോണിലേക്ക് സുരേന്ദ്രന്‍ ഫോണ്‍ വന്നിട്ടുണ്ട്. റൂം നമ്പര്‍ അറിയാന്‍ വേണ്ടി സുരേന്ദ്രന്‍റെ സഹായി ആണ് വിളിച്ചത്. സി കെ ജാനുവാണ് ആ ഫോൺ എടുത്തിട്ടുള്ളത്.

By Divya