Tue. Dec 24th, 2024
ഒട്ടാവ:

കാനഡയില്‍ മുസ്‌ലിം കുടുംബത്തിലെ നാലുപേരെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്താണു സംഭവം. തിങ്കഴാള്ചയാണു സംഭവം നടന്നത്. പിക്ക് അപ്പ് ട്രക്ക് ഓടിച്ച ഒരാള്‍ നാലു പേരെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ച ആക്രമണമാണെന്നാണു പൊലീസ് പറഞ്ഞത്.

കവചം പോലുള്ള വസ്ത്രം ധരിച്ച 20 കാരന്‍ ഞായറാഴ്ച വൈകുന്നേരം ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ലണ്ടനിലെ ഒന്റാറിയോയിലെ കവലയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഒരു മാളില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നു ഡിറ്റക്ടീവ് സൂപ്രണ്ട് പറഞ്ഞു.

കൊലപാതകത്തിനു കാരണം വിദ്വേഷമാണെന്നും ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായ പ്രവര്‍ത്തനമായിരുന്നു എന്നതിന് തെളിവുണ്ടെന്നുമാണു പൊലീസ് പറയുന്നത്. മുസ്‌ലിം ആയതിനാലാണു നാലുപേരെയും ലക്ഷ്യമിട്ടതെന്നു കരുതുന്നുവെന്നും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല, എന്നാല്‍ 74 വയസുള്ള സ്ത്രീ, 46 വയസുള്ള പുരുഷന്‍, 44 വയസുള്ള സ്ത്രീ, 15 വയസുള്ള പെണ്‍കുട്ടി എന്നിവരാണു മരിച്ചതെന്നാണു ലണ്ടന്‍ മേയര്‍ പറഞ്ഞത്.

ആക്രമണത്തെ തുടര്‍ന്നു ഒന്‍പതു വയസുള്ള ആണ്‍കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിങ്ങള്‍ക്കെതിരെയും ലണ്ടനുകാര്‍ക്കെതിരെയും നടന്ന കൂട്ടക്കൊലയാണു സംഭവമെന്നും പറഞ്ഞറിയിക്കാനാവാത്ത വിദ്വേഷത്തില്‍ വേരൂന്നിയതാണിതെന്നും മേയര്‍ പറഞ്ഞു.

By Divya