Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തു ലോക്ഡൗൺ ഈ മാസം 16 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും. വെള്ളിയാഴ്ച (11 ന്) കൂടുതൽ കടകൾ തുറക്കാൻ അനുമതി. ശനിയും ഞായറും (12,13) കർശന നിയന്ത്രണങ്ങ‍ളോടെ സമ്പൂർണ ലോക്‌ഡൗൺ ആയിരിക്കും.

സർക്കാർ, അർ‍ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർ‍പറേഷനുകൾ, കമ്മിഷനുകൾ തുടങ്ങിയവ 17 മുതൽ 50% ജീവനക്കാരുമായി പ്രവർത്തനം പുനരാരംഭിക്കും. വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിക്കാനായിരുന്നു മുൻ തീരുമാനം. എല്ലാ പരീക്ഷകളും 16 നു ശേഷമേ ആരംഭിക്കൂ എന്ന് കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.

അവശ്യവസ്തു സ്ഥാപനങ്ങൾ, വ്യവസായത്തിന‍് ആവശ്യമായ അസം‍സ്കൃത വസ്‌തു‍ക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്കു പ്രവർത്തനാനുമതി.

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഇപ്പോഴുള്ളതു പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കും.

By Divya