Mon. Dec 23rd, 2024
തൃശ്ശൂര്‍:

കൊടകര കുഴൽപ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കർണാടകത്തിലേക്ക്. കണ്ണൂർ സ്വദേശി ഷിഗിൽ ബംഗ്ലുരൂവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മൂന്ന് യുവാക്കൾക്കൊപ്പം കാറിലാണ് ഷിഗിൽ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങൾ കേന്ദ്രീകരിച്ചാണ് താമസമെന്നും പൊലീസ് പറയുന്നു. കവർച്ചാ പണത്തിലെ പത്ത് ലക്ഷം രൂപയാണ് ഷിഗിലിൻ്റ പക്കലുള്ളത്.

By Divya