Sat. Apr 20th, 2024
കൊല്‍ക്കത്ത:

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ നേതാക്കളെക്കുറിച്ചു തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബിജെപി വൃത്തങ്ങള്‍ പറയുന്നു.

ഏറ്റവും ഒടുവില്‍ അഞ്ച് മുന്‍ എംഎല്‍എമാരേക്കുറിച്ച് ഒരു വിവരവുമില്ലെന്നാണു ബിജെപി പറയുന്നത്. ‘തൃണമൂലിന്റെ അഞ്ച് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജയിക്കാനായിരുന്നില്ല. ഇതിനുപിന്നാലെ ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഞങ്ങള്‍ അവരെ ഫോണില്‍ വിളിച്ചുനോക്കി, കിട്ടിയില്ല,’ കൊല്‍ക്കത്തയിലെ ബിജെപി നേതാവ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസുമായി ഇവര്‍ ബന്ധപ്പെടുന്നുണ്ടെന്നാണു ബിജെപി ആരോപിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എംഎല്‍എമാരാണു ബിജെപിയിലെത്തിയത്.

ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്ന 18 എംഎല്‍എമാര്‍ക്കും ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിരുന്നു.

By Divya