Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വത്തിനോടു കേന്ദ്രം. ഞായറാഴ്ച വൈകീട്ടു ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു ബിജെപിയോട് അടുക്കാന്‍ തടസങ്ങളൊന്നും കാണുന്നില്ലെന്നാണു മോദി പറയുന്നത്. കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ചു കേന്ദ്രനിര്‍ദ്ദേശ പ്രകാരം ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സി വി ആനന്ദബോസ് എന്നിവര്‍ കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണു വിവരം.

കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും മോര്‍ച്ച അധ്യക്ഷന്മാരുടെയും യോഗത്തിനു മുന്‍പു തന്നെ 3 റിപ്പോര്‍ട്ടുകളും നല്‍കിയതായാണു സൂചന. ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു

By Divya