ന്യൂഡൽഹി:
രാജ്യം ഒറ്റക്കെട്ടായി കൊവിഡിനെതിരെ പോരാടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 100 വര്‍ഷത്തിനിടെ കാണാത്ത മഹാമാരിയാണു കൊവിഡെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്ത് അപ്രതീക്ഷിതമായി ഓക്‌സിജന്‍ ആവശ്യം വര്‍ധിച്ചു. ഓക്‌സിജന്‍ എത്തിക്കാന്‍ അടിയന്തര നടപടി ഉണ്ടായി,’ മോദി പറഞ്ഞു. ഓക്‌സിജന്‍ പത്തിരട്ടി കൂട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊവിഡിനെ നേരിടാനുള്ള ഏറ്റവും വലിയ ആയുധം പ്രോട്ടോകോളാണ്. ഏറ്റവും വലിയ സുരക്ഷാ കവചം ഓക്‌സിജനും, പ്രധാനമന്ത്രി പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് രണ്ട് കൊവിഡ് വാക്‌സിനുകള്‍ രാജ്യം നിര്‍മ്മിച്ചെന്നും അദ്ദേഹം പറഞ്ഞു. 23 കോടി വാക്‌സിന്‍ ഇതുവരെ നല്‍കിയെന്നും മോദി പറഞ്ഞു.
വാക്‌സിന്‍ കമ്പനികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശത്തു നിന്നു കൂടുതല്‍ വാക്‌സിന്‍ വാങ്ങുന്നതിനായി പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.