Thu. Apr 25th, 2024
ന്യൂഡല്‍ഹി:

24 മണിക്കൂറിനിടെ രാജ്യത്ത് 1,00,636 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2427 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 1,74,399 പേര്‍ രോഗമുക്തരാകുകയും ചെയ്തു.നിലവില്‍ 14,01,609 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,89,09,975 ആയി. 3,49,186 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍, ഇതുവരെ 2,71,59,180 പേര്‍ രോഗമുക്തി നേടി.15,87,589 സാമ്പളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസെര്‍ച്ച് അറിയിച്ചു.

By Divya