Sat. Apr 20th, 2024
ദോ​ഹ:

പലസ്തീൻ വി​ഷ​യ​ത്തി​ൽ ഖത്തറിന്റെ നി​ല​പാ​ട്​ ഉ​റ​ച്ച​താ​ണെ​ന്നും സ്വ​ത​ന്ത്ര​പ​ര​മാ​ധി​കാ​ര പലസ്തീൻ സ്​​ഥാ​പി​ക്കു​ക​യാ​ണ്​ അ​തെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദുറ​ഹ്​​മാ​ന്‍ ആ​ൽ​ഥാ​നി.

‘മ​ധ്യ​പൂ​ർ​വേ​ഷ്യ​യും വ​ട​ക്കെ ആ​ഫ്രി​ക്ക​യും സു​സ്ഥി​ര​ത​യി​ലേ​ക്കും അ​ഭി​വൃ​ദ്ധി​യി​ലേ​ക്കും’ വി​ഷ​യ​ത്തി​ല്‍ റ​ഷ്യ​യി​ലെ സെൻറ്​ പീ​റ്റേ​ഴ്സ്ബ​ര്‍ഗി​ൽ ന​ട​ന്ന ആ​ഗോ​ള സാ​മ്പ​ത്തി​ക ഫോ​റ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദോ​ഹ ഫോ​റം സം​ഘ​ടി​പ്പി​ച്ച സെ​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഖ​ത്ത​ര്‍ ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നും സ​ഹ​ക​രി​ക്കാ​ത്ത​തി​നു​മു​ള്ള കാ​ര​ണ​വും സാ​ഹ​ച​ര്യ​വും ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ഹ്റൈ​നും യുഎഇയും ഇ​സ്രാ​യേ​ലു​മാ​യു​ണ്ടാ​ക്കി​യ ‘അ​ബ്ര​ഹാം ക​രാ​ര്‍’ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ത്തി​നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ക​രാ​ർ അ​പ​ക്വ​മാ​യി​രു​ന്നു​വോ എ​ന്ന ചോ​ദ്യ​ത്തി​ന്​ അ​തി​ൽ ത​ങ്ങ​ള്‍ വി​ധി​ക​ല്‍പ്പി​ക്കി​ല്ല എ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഖ​ത്ത​റി​ന് ഇ​സ്രാ​യേ​ലു​മാ​യി വി​യോ​ജി​ക്കാ​നും ന​യ​ത​ന്ത്ര​ബ​ന്ധം തു​ട​രാ​തി​രി​ക്കാ​നു​മു​ള്ള കാ​ര​ണം ഇ​പ്പോ​ഴു​മു​ണ്ട്. പലസ്തീനിലെ അ​ധി​നി​വേ​ശ​മാ​ണ് അതിന്റെ മു​ഖ്യ​കാ​ര​ണം. അക്കാര്യത്തിൽ ഖത്തറിന്റെ കാ​ഴ്ച​പ്പാ​ട് വ്യ​ക്ത​വും കൃ​ത്യ​വു​മാ​ണ്.

സമാധാനത്തിന്റെ ഒ​രു ചു​വ​ടു​വെ​പ്പും ഇ​സ്രാ​യേ​ൽ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​ന്നി​ല്ല. അ​ത്ത​ര​മൊ​രു പ്ര​തീ​ക്ഷ​പോ​ലു​മി​ല്ല. 1990ക​ളി​ലെ മ​ഡ്രി​ഡ്, ഓ​സ്​​ലോ ച​ര്‍ച്ച​ക​ള്‍ക്കു​ശേ​ഷം മേ​ഖ​ല​യി​ലും പ്ര​ത്യേ​കി​ച്ച് പലസ്തീനിലും സ​മാ​ധാ​ന​മു​ണ്ടാ​കു​മെ​ന്ന് ത​ങ്ങ​ള്‍ക്ക് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.

അ​തിൻ്റെ തു​ട​ര്‍ച്ച​യെ​ന്നോ​ണം ഖ​ത്ത​റും ഇ​സ്രാ​യേ​ലും വ്യാ​പാ​ര​ബ​ന്ധം തു​ട​ങ്ങു​ക​യും ചെ​യ്തു. 2008 വ​രെ അ​ത് തു​ട​ര്‍ന്നു.ഗാസയിലെ ഇ​സ്രാ​യേ​ല്‍ അ​ധി​നി​വേ​ശ​വും അ​തി​ക്ര​മ​വു​മാ​ണ് അ​തി​നെ അ​ട്ടി​മ​റി​ച്ച​ത്. പി​ന്നീ​ടാ​ണ് ത​ങ്ങ​ള്‍ ന​യ​ത​ന്ത്ര ഓ​ഫി​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നും മ​റ്റും തീ​രു​മാ​നി​ച്ച​ത്.

ഖ​ത്ത​റിൻ്റെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍ക്ക് ഒ​രു വി​ല​യും ന​ല്‍കാ​നോ അ​തു​മാ​യി സ​ഹ​ക​രി​ക്കാ​നോ ഇ​സ്രാ​യേ​ല്‍ ത​യാ​റാ​യി​ല്ലെ​ന്ന് ത​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ന്നു. പലസ്തീൻ രാ​ജ്യം അം​ഗീ​ക​രി​ക്കു​ക​യെ​ന്ന​തും ശൈ​ഖ് ജ​ർ​റാ​ഹി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണ് ഇ​സ്രാ​യേ​ല്‍ ചെ​യ്യേ​ണ്ട​ത്.

1967ലെ ​അ​തി​ര്‍ത്തി പ്ര​കാ​ര​മു​ള്ള പലസ്തീൻ രാ​ജ്യ​മെ​ന്ന​ത് അം​ഗീ​ക​രി​ക്ക​ണം. പലസ്തീന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​ക​യ​റി അ​വ​രെ പ്ര​കോ​പി​പ്പി​ച്ച് പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന​ത് നി​ർ​ത്ത​ണം. ബൈ​ത്തു​ല്‍മു​ഖ​ദ്ദി​സ് പോ​ലു​ള്ള വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ള്‍ ലോ​ക മു​സ്​​ലിം​ക​ള്‍ക്കും ക്രി​സ്ത്യാ​നി​ക​ള്‍ക്കു​മെ​ല്ലാം വൈ​കാ​രി​ക​മാ​യ കേ​ന്ദ്ര​മാ​ണ്. അ​ത് പ​രി​ഗ​ണി​ച്ചു​വേ​ണം ഇ​സ്രാ​യേ​ല്‍ മു​ന്നോ​ട്ടു​പോ​വാ​ന്‍. അ​ല്ലാ​ത്ത ഇ​ട​പെ​ട​ലു​ക​ള്‍കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

By Divya