Fri. Apr 26th, 2024
ന്യൂഡല്‍ഹി:

ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. ആശുപത്രിയുടെ അനുമതിയോടെയോ അറിവോടെയോ അല്ല ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് കഴിഞ്ഞ ദിവസം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരുന്നു.

ആശുപത്രിയില്‍ മലയാളത്തില്‍ സംസാരിക്കരുതെന്നും ജോലി സ്ഥലത്ത് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ സംസാരിക്കാവുയെന്നാണ് നിര്‍ദ്ദേശം. മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍ രോഗികളോട് മലയാളത്തില്‍ സംസാരിക്കാറില്ലെന്നാണ് ആശുപത്രിയിലെ മലയാളി നഴ്‌സ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്.

By Divya