ലഖ്‌നൗ:
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തിത്തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബിജെപി. യോഗിയെ മാറ്റിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥന്‍ തന്നെ നയിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചത്.
എന്നാല്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയുകയാണ് നേതൃത്വം. ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തുമെങ്കിലും അണിയറയില്‍ ശക്തരായ മറ്റുചിലര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എകെ ശര്‍മയ്ക്ക് യുപി സര്‍ക്കാരില്‍ ഒരു പ്രധാന പങ്ക് നല്‍കാമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എകെ ശര്‍മ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബിജെപി ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
ആദിത്യനാഥിന്റേത് മികച്ച ഭരണമാണെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും പിന്തുണയും ആദിത്യനാഥിനുണ്ട്. തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സംഘടനാ ചുമതലയുള്ള രാധാ മോഹന്‍സിംഗും ബിജെപി ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും രണ്ട് ദിവസം യുപിയിലുണ്ടായിരുന്നു.