Mon. Dec 23rd, 2024
കാസര്‍കോട്:

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ആരോപണം. മഞ്ചേശ്വരത്ത ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയാണ് ബിജെപി പണം നൽകിയെന്ന് വെളിപ്പെടുത്തിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയതെന്നും കെ സുന്ദര പറഞ്ഞു. നാമനിർദേശ പത്രിക നൽകുന്നതിന്റെ തലേന്നാണ് പണം കിട്ടിയത്.

നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർത്ഥിയായിട്ടാണ് കെ സുന്ദര നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എന്നാൽ പിന്നീട് പിൻവലിക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ തനിക്ക് രണ്ട് ലക്ഷം രൂപ കിട്ടിയെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തൽ.

നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന സമയത്ത് പ്രലോഭനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് കെ സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ലക്ഷം രൂപ വീട്ടിൽ അമ്മയുടെ കൈവശമാണ് ഏൽപ്പിച്ചതെന്നുമാണ് സുന്ദരയുടെ വെളിപ്പെടുത്തൽ.

By Divya