Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്നു മുതൽ ബുധൻ വരെ കർശന നിയന്ത്രണങ്ങൾ. നിലവിലുള്ള നിയന്ത്രണങ്ങൾക്കു പുറമേയാണിത്. നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ കൂടുതൽ പൊലീസിനെ നിയോഗിച്ചു. നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം ബുധൻ വരെയാണ് സംസ്ഥാനത്തെ ലോക്ഡൗണും.

അവശ്യ സാധനങ്ങളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവ‍ർത്താനുമതി. നിലവിൽ പ്രവർ‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങൾ‌ ഈ ദിവസങ്ങളിൽ തുറക്കാൻ പാടില്ല.

സംസ്ഥാനത്തിനകത്തു യാത്രാ‍നുമതിയുള്ളവർക്ക് (ഡെലിവറി ഏജ‍ന്റുമാർ ഉൾപ്പെടെ) കൊവിഡ് നെഗറ്റീവ് സർട്ടിഫി‍ക്കറ്റ് വേണ്ട. സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധം.

By Divya