Mon. Dec 23rd, 2024
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത, ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാവകുപ്പ്
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

നാളെഅഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗത്തില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. കേരള തീരത്തു മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദേശം നല്‍കി. കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകുന്നേരം മുതല്‍ പരക്കെ മഴ ലഭിച്ചു.

By Divya