കുവൈത്ത് സിറ്റി:
എംസിവൈഎം, കെഎംആർഎം കുവൈത്ത് ആഭിമുഖ്യത്തിൽ ‘കൊവിഡ് വാരിയേഴ്സ് – ഭൂമിയിലെ മാലാഖമാർക്ക് ആദരവ്’ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. എംസിവൈഎം പ്രസിഡൻറ് അനിൽ ജോർജ് രാജൻ അധ്യക്ഷത വഹിച്ചു.
എംസിവൈഎം സെക്രട്ടറി ഫിനോ മാത്യു പാട്രിക് സ്വാഗതം പറഞ്ഞു. കെഎംആർഎം ആത്മിയ ഉപദേഷ്ടാവ് ഫാ ജോൺ തുണ്ടിയത്തിൻറെ ആത്മീയ പ്രഭാഷണത്തിനു ശേഷം മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
കെഎംആർഎം പ്രസിഡൻറ് അലക്സ് വർഗീസ്, ഫ്രണ്ട്സ് ഓഫ് മേരി പ്രസിഡൻറ് ബീനാ പോൾ, എംസിവൈഎം ട്രഷറർ നോബിൻ ഫിലിപ് എന്നിവർ സംസാരിച്ചു. ഹോമിയോപ്പതിക് കൺസൽട്ടൻറും ന്യൂട്രീഷനിസ്റ്റുമായ ഡോ എൻഎസ് രാജേഷ് കുമാർ ആരോഗ്യ പ്രവർത്തകർക്കായി മോട്ടിവേഷൻ ക്ലാസെടുത്തു. പ്രോഗ്രാം കൺവീനറായ അജിൻ ഇട്ടി നന്ദി പറഞ്ഞു.
മുന്നൂറോളം ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ കോവിഡ് വാരിയേഴ്സിനുള്ള സർട്ടിഫിക്കറ്റും മെമെൻറോയും ഓൺലൈനായി പ്രദർശിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ കൈകളിൽ എത്തിക്കും. വിവിധ കലാപരിപാടികളുമുണ്ടായി.