Wed. Jan 22nd, 2025
തിരുവനന്തപുരം:

കെപിസിസി പ്രസിഡന്റിനെ ചൊല്ലിയുള്ള സോഷ്യൽ മീഡിയ പോര് നിർത്തണം എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. തന്നെ വൈകാരികമായി പിന്തുണക്കുന്നവർ സോഷ്യൽ മീഡിയ പോരിൽ നിന്ന് പിൻമാറണം. പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ യോ​ഗ്യനാണ് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടി ഏല്പിച്ച ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചതാണ് തന്റെ യോഗ്യത. തന്റെ യോഗ്യതയിൽ ആരും അസഹിഷ്ണുത കാണിക്കേണ്ട. പാർട്ടി കാലോചിതമായ തീരുമാനം എടുക്കും. താൻ പാർട്ടി തീരുമാനത്തിന് ഒപ്പം നിൽക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറയുന്നു.

By Divya