Mon. Dec 23rd, 2024
പാട്ന:

കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തുടക്കമായി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സീന്‍ പരീക്ഷണമാണ് പാട്ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം നടക്കുക.

54 കുട്ടികളാണ് വാക്‌സിന്‍ പരീക്ഷണത്തിനായി രജിസ്റ്റര്‍ ചെയ്തത്. കുട്ടികളിലെ കൊവാക്‌സീന്‍ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

അതേസമയം സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ പ്രതിദിന രോഗികള്‍ ഒന്നര ലക്ഷത്തിന് താഴെയായി തുടരുന്നു. കാല്‍ ലക്ഷത്തിന് മുകളിലാണ് തമിഴ്‌നാട്ടിലെ പ്രതിദിന രോഗികള്‍ . ആകെ മരണസംഖ്യ ഇരുപത്തി അയ്യായിരം കടന്നു.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലെ 68 ശതമാനവും മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ്.

By Divya