Mon. Dec 23rd, 2024
തൃശ്ശൂര്‍:

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ എത്തിയെന്ന് അന്വേഷണ സംഘം. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.

ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇരുവരും തൃശ്ശൂര്‍ എത്തിയത്.

ഇതിനിടെ സംഭവത്തില്‍ ബിജെപി സമാന്തര അന്വേഷണം നടത്തിയിരുന്നെന്നും കാശ് കണ്ടെത്താന്‍ നേതാക്കള്‍ കണ്ണൂരിലടക്കം എത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതൃത്വവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയുടെ മൊഴിയും അന്വേഷണ സംഘം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ബിജെപി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

By Divya