Sat. Apr 5th, 2025
തിരുവനന്തപുരം:

കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. അനിയന്ത്രിതമായ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നുവെന്ന് ഡോ എം കെ മുനീർ നൽകിയ നോട്ടീസിൽ പറയുന്നു.

സംസ്ഥാന സർക്കാർ കൊവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിൻ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. വിഷയം നിയമസഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

By Divya