Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്തെ നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭ യോഗം വിലയിരുത്തും. കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്ന് പൊതുവിലെ വിലയിരുത്തൽ. എന്നാൽ ഉടൻ ലോക്ക്ഡൗൺ പിൻവലിക്കാൻ സാധ്യതയില്ല.

കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനാണ് സാധ്യത. 80:20 എന്ന ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

By Divya