Sat. Apr 27th, 2024
കൊല്ലം:

കൊല്ലം ബൈപാസിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തം. ടോൾ പിരിവ് സംബന്ധിച്ചുള്ള നടപടിക്ക് കൊല്ലം കളക്ടർക്ക് ഇന്നലെ ദേശീയ പാത അതോറിറ്റി സന്ദേശമയച്ചിരുന്നു. ടോൾ പിരിവിന് അനുമതി നൽകി ജനുവരി മാസമാണ് കേന്ദ്ര സർക്കാർ നടപടികളാരംഭിച്ചത്. നടപടി അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചതോടെ പൊലീസ് ടോൾ പ്ലാസയ്ക്ക് സംരക്ഷണമൊരുക്കി.

രാവിലെ എട്ടുമണിക്ക് ടോൾ പിരിവ് തുടങ്ങണമെന്ന് നിർദേശം വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. നേരത്തെ ജനുവരി 16ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നും തിരഞ്ഞെടുപ്പും കണക്കിലെടുത്ത് നീണ്ടുപോകുകയായിരുന്നു.

അതേസമയം ടോൾ പിരിവിന് ജില്ലാ ഭരണകൂടത്തിൻരെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് കരാർ എടുത്ത അധികൃതർ അറിയിച്ചു. നൂറുകോടിക്ക് മുകളിലുള്ള ദേശീയ പാത പ്രോജക്ടുകളിൽ ടോൾ പിരിവ് നടത്തണമെന്ന വാദത്തിലുറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ.

By Divya