Wed. Jan 22nd, 2025

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജഗമേ തന്തിരം.’ ഇതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളി താരങ്ങളാണ് ഐശ്വര്യ ലക്ഷ്‍മിയും ജോജുവും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗാങ്‍സ്റ്റര്‍ കഥാപാത്രമായും നാട്ടിൻപുറത്തുകാരനായും ധനുഷിനെ ചിത്രത്തില്‍ കാണാം. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധായകൻ. ശ്രേയാസ് കൃഷ്‍ണ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

ഹോളിവുഡ് താരം ജയിംസ് കോസ്‍മോയും ചിത്രത്തില്‍ അഭിനയിക്കുന്നു.വൈ നോട്ട് സ്റ്റുഡിയോയും റിലയൻസ് എന്റര്‍ടെയ്ൻമെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

By Divya