ബെംഗളൂരുവിലെ BBMPയിൽ നടന്ന ബെഡ് കോഴയിൽ അവിടുത്തെ 140 ജീവനക്കാരിലെ 17 മുസ്ലിംകളാണ് പ്രതികളെന്ന് പറഞ്ഞ് കോവിഡ് വാര്‍ റൂമില്‍ എത്തി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് അവിടെ ജോലി ചെയ്യുന്ന ഇസ്ലാം വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളികളുടെ പേരുകൾ ഉറക്കെ വായിച്ച എന്തിനാണ് ഇവിടെ ജോലി ചെയ്യുന്നത് എന്ന് ചോദിച്ച ബിജെപി എംപി തേജസ്വി സൂര്യ.
അന്ന് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഒരു എം.എൽ.എ സതീഷ് റെഡ്ഢിയുടെ സഹായിയെ കഴിഞ്ഞദിവസം ഇതേ ബെഡ് കോഴ കേസിലെ മുഖ്യകണ്ണിയെന്നു കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു. അന്ന് തേജസ്വിയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ബിജെപി എം.എൽ.എയും, തേജസ്വിയുടെ അമ്മാവനുമായ രവി സുബ്രഹ്മണ്യ “എ വി ഹോസ്പിറ്റൽ” എന്ന ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്സിൻ എടുക്കുന്നതിനു 700 രൂപവീതം കമ്മീഷൻ കൈപ്പറ്റിയിരിക്കുന്നതായി തെളിവുകൾ പുറത്ത്. ഈ ആശുപത്രിയിലെ ജീവനക്കാരും, രവി സുബ്രഹ്മണ്യയുമായുള്ള ഫോൺ സംഭാഷണമാണ് തെളിവായി പുറത്ത് വന്നിരിക്കുന്നത്. ഇതേ സ്വകാര്യ ആശുപത്രിയിൽ നിന്ന് 900 രൂപയ്ക്ക് വാക്സിനെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തേജസ്വി സൂര്യയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അങ്ങനെ ഇരിക്കെയാണ് അമ്മാവൻ കൂടെയായ രവി സുബ്രമണിയയുടെ ശബ്ദ തെളിവുകൾ പുറത്താകുന്നത്.
മെയ് നാലിന് ബിജെപി എംപി തേജസ്വി സൂര്യ ആദ്യമായി തുറന്നുകാട്ടിയ കിടക്ക അഴിമതി കർണാടയിലെ രാഷ്ട്രീയ കൊടുങ്കാറ്റിന് തന്നെ കാരണമായി. എംഎൽഎ സതീഷ് റെഡ്ഡിയുടെ പേഴ്‌സണൽ അസിസ്റ്റന്റായ ബാബുവിനെ ചൊവ്വാഴ്ച കേന്ദ്ര ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. വാർ റൂം സിസിടിവി ദൃശ്യങ്ങളും സ്റ്റാഫ് അംഗങ്ങൾ നൽകിയ പ്രസ്താവനകളും അന്വേഷകർ പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റിലായത്.
കോവിഡ് -19 രോഗികൾക്ക് കിടക്ക അനുവദിച്ചതിൽ അഴിമതി ആരോപിച്ച് തെജാസ്വി സൂര്യ സൗത്ത് സോൺ വാർ റൂം സന്ദർശിച്ചപ്പോൾ അദ്ദേഹത്തോടൊപ്പം പോയ രണ്ട് എംഎൽഎമാരിൽ ഒരാളാണ് റെഡ്ഡി എന്നതാണ് ശ്രദ്ധേയം.
കോവിഡ് ആശുപത്രി കിടക്കക്ക് കോഴ വാങ്ങുന്നതായി ആരോപണമുയർത്തിയ തേജസ്വി സൂര്യ സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്‌സിന്റെ പേരിൽ കൈക്കൂലി വാങ്ങിയതായി ആരോപണം. കർണാടക കോൺഗ്രസ് നേതാക്കളാണ് തേജസ്വിക്കും അമ്മാവനുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തേജസ്വിയും അമ്മാവനും മൂന്നു തവണ ബിജെപി എംഎൽഎയുമായ രവി സുബ്രമണ്യയും ജനങ്ങളോട് ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് വാക്‌സിനെടുക്കാൻ ആവശ്യപ്പെട്ടെന്നാണ് പരാതി. പകരമായി ആശുപത്രിയിൽനിന്ന് ഇവർ ഓരോ ഡോസിനും 700 രൂപ വീതം കമ്മീഷൻ കൈപറ്റുകയും ചെയ്തുവെന്നാണ് ആരോപണം.
കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശ്രീനിവാസ് എന്നിവരാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഉന്നയിച്ചത്. ആശുപത്രി അധികൃതർ രോഗികളോട് പറയുന്നതിന്റെ ശബ്ദരേഖയും ഇവർ പുറത്തുവിട്ടിട്ടുണ്ട്. വാക്‌സിന് 900ത്തിൽ കുറഞ്ഞ ഫീ അനുവദിക്കാനാകില്ലെന്നും ഇതിൽതന്നെ 700 രൂപ രവി സുബ്രമണ്യയ്ക്ക് നൽകാനുള്ളതാണെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ഇതേ ആശുപത്രിയിൽനിന്ന് വാക്‌സിനെടുക്കാൻ തേജസ്വി സൂര്യ ആവശ്യപ്പെടുന്ന പരസ്യപ്പലകകൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ടെന്നും ഇതും ഇടപാടിന്റെ തെളിവാണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. തേജസ്വിക്കും രവിക്കുമെതിരെ സാമൂഹികപ്രവർത്തകനായ വെങ്കടേഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണം ഉയർന്നതിനു പിറകെ രവി സുബ്രമണ്യ സ്വകാര്യ ആശുപത്രി സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്.
ബിജെപി എംഎൽഎ രവി സുബ്രഹ്മണ്യയുടെ ഓഫീസ് വഴി വാക്സിൻ ഷൂട്ട് ചെയ്യണമെന്നും അതിന് 900 രൂപ നൽകണമെന്നും ആശുപത്രി ജീവനക്കാരൻ സാമൂഹ്യ പ്രവർത്തകയോട് പറയുന്നത് ഓഡിയോയിൽ കേൾക്കാം. എന്തുകൊണ്ടാണ് ഇത്രയധികം പണം നൽകേണ്ടതെന്ന ചോദ്യത്തിന്, ഏതെങ്കിലും ബ്രുഹാത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വാക്സിൻ സെന്ററിനെ സൗജന്യ വാക്സിനായി സമീപിക്കാൻ സ്റ്റാഫർ പറയുന്നു, വാക്സിനുകൾ ഒന്നും ലഭ്യമല്ലെന്ന് പറയുമ്പോൾ മറുപടി നൽകുന്നില്ല.
എന്നാൽ, എംഎൽഎയെ അപകീർത്തിപ്പെടുത്തുന്നതിനായി മാത്രമാണ് ഓഡിയോ പുറത്തിറക്കിയതെന്ന് ആശുപത്രി പറഞ്ഞു ആരോപണം നിഷേധിച്ചു. വാക്സിനേഷനുള്ള പണം ബാങ്കുകൾ വഴി മാത്രമാണ് ശേഖരിക്കുന്നതെന്ന് ആശുപത്രി വ്യക്തമാക്കി.
കിടക്ക അനുവദിക്കൽ അഴിമതിയെക്കുറിച്ച് പത്രസമ്മേളനം നടത്തിയപ്പോൾ റെഡ്ഡിയും സുബ്രഹ്മണ്യയും ബിജെപി എംപി തേജസ്വി സൂര്യയുമായി പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
കർണാടകയിൽ COVID-19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പണമുണ്ടാക്കാനായി ബെംഗളൂരുവിലെ ആശുപത്രികൾ വ്യാജ പേരുകളിൽ കിടക്കകൾ തടഞ്ഞതായി തെജസ്‌വി സൂര്യ ആരോപിച്ചിരുന്നു.
ബാംഗ്ലൂർ ആശുപത്രികളിൽ കിടക്ക ഉണ്ടെങ്കിലും ഇല്ലെന്നാണ് വാര്‍റൂമില്‍ ഉള്ളവര്‍ പറയുന്നത് എന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ കൈക്കൂലി വാങ്ങി അധിക വിലയ്ക്ക് കിടക്കകള്‍ വിൽക്കുന്നതായും പല ആശുപത്രികളിലും കിടക്കകളുണ്ടെങ്കിലും ഇതിന്റെ വിവരങ്ങള്‍ അവര്‍ മറച്ചുവെക്കുകയാണെന്നും തേജസ്വി സൂര്യ ആരോപിക്കുന്നു. കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന 17 ഇസ്ലാം മതവിഭാഗക്കാരാണ് അഴിമതിക്ക് കാരണമെന്നും തേജസ്വി സൂര്യ അഭിപ്രായപ്പെടുന്നു. ഇതിന് പിന്നാലെ അദ്ദേഹം ബാംഗ്ലൂർ കോർപ്പറേഷൻ സ്ഥാപിച്ച കോവിഡ് വാര്‍ റൂമില്‍ എത്തി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. അവിടെ ജോലി ചെയ്യുന്ന ഇസ്ലാം വിഭാഗത്തില്‍ നിന്നുള്ള തൊഴിലാളികളുടെ പേരുകൾ ഉറക്കെ വായിച്ച തേജസ്വി സൂര്യ അവർ എന്തിനാണ് ഇവിടെ ജോലി നൽകിയത് എന്ന് ചോദിച്ചു. അവരെ നിയമിക്കുന്നതിന്റെ യോഗ്യതയെന്താണെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ തേജസ്വിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അന്ന് തന്നെ രംഗത്തെത്തി. അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് തേജസ്വി എന്നും ആ ഓഫീസിൽ 120 പേർ ജോലി ചെയ്യുന്നു. ഇവരിൽ 17 പേർ മാത്രമാണ് മുസ്ലിംങ്ങള്‍ .അവരുടെ പേരുകൾ മനഃപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ തേജസ്വി പ്രശ്‌നമുണ്ടാക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കോർപ്പറേഷനിൽ ഭൂരിപക്ഷം ബിജെപിക്കാണ്. അങ്ങനെയാണെങ്കിൽ, ഈ ദുരുപയോഗം നടന്നത് ബിജെപി വഴിയാണ്. ബിജെപി എംപി തന്നെ പുറത്ത് കൊണ്ടു വന്ന കിടക്കകളുടെ ക്രമക്കേടില്‍ ശക്തമായ അന്വേഷണം വേണെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കൊവിഡ് ഹെൽപ് ലൈനിൽ ജോലി ചെയ്തിരുന്ന നേത്രാവതി, രോഹിത്, വെങ്കട്ട് സുബ്ബറാവു, മഞ്ജുനാഥ്, പുനിത എന്നീ അഞ്ച് പേരെ കുറ്റക്കാരാണെന്ന് കണ്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ബെഡ് ബ്ലോക്കിംഗ് അഴിമതിക്ക് ശേഷം കോവിഡ് മാനേജ്മെൻറിനെതിരെ ബിജെപിയെ ബാധിക്കുന്ന രണ്ടാമത്തെ വലിയ വിവാദമാണിത്. വാക്സിൻ ക്ഷാമം മൂലം ആളുകൾ മരിക്കുമ്പോൾ, ബിജെപി നേതാക്കൾ അവരുടെ ദുരിതത്തിൽ നിന്ന് പണം സമ്പാദിക്കുകയാണ് കർണാടകയിൽ. പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ലാഭം നേടുന്നുവർ. ഇതിലും വലിയ ജനദ്രോഹമുണ്ടോ? വർഗീയത പരത്തി അഴിമതി മറയ്ക്കാതെ ഇനിയെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ബിജെപി സർക്കാർ തയ്യാറാവണം.
https://youtu.be/4E1p5aP6Ukg