ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ചരിത്രം തിരുത്തിയ സർക്കാർ, വിപ്ലവം സൃഷ്ഠിക്കുന്നു എന്ന പോസ്റ്റുകളാണ് എന്നാൽ ചരിത്രം പരിശോദിച്ചാൽ മനസിലാവും കേരളത്തിലെ ആദ്യത്തെ ദളിത് ദേവസ്വം മന്ത്രി അല്ല കെ രാധാകൃഷ്ണൻ മറിച്ച്. ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും ആദ്യ ദളിത് ദേവസ്വം മന്ത്രിയാണ്.
കേരളത്തിനു മുൻപും ദളിത് വിഭാഗത്തിൽ നിന്നുള്ള ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ട്.
1970 മുതൽ 77 വരെ തുടർന്ന സി. അച്യുത മേനോൻ മന്ത്രി സഭയിൽ തൃത്താലയിൽ നിന്നുള്ള ജനപ്രതിനിധി ആയിരുന്ന വെള്ള ഈച്ചരൻ ആയിരുന്നു കേരളത്തിലെ ആദ്യത്തെ ദേവസ്വം മന്ത്രി
1973ൽ ഗുരുവായൂർ അമ്പലത്തിലെ വിളക്ക് മാടം പുതുക്കി പണിതതും സമർപ്പിച്ചതും അദ്ദേഹമാണ്.
1977 മാർച്ചിൽ അധികാരത്തിൽ വന്ന കെ. കരുണാകരൻ മന്ത്രിസഭയിലും അദ്ദേഹം രാജി വെച്ചതിനെ തുടർന്ന് ഒരു മാസത്തിനകം അധികാരത്തിൽ വന്ന എ.കെ. ആന്റണി മന്ത്രിസഭയിലും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ദളിത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ചേലക്കര എം.എൽ.എ ആയിരുന്ന കെ.കെ ബാലകൃഷ്ണൻ ആയിരുന്നു.
അക്കാര്യം വിശദീകരിച്ചും അക്കാലത്തെ സഭാ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയും അദ്ധേഹത്തിന്റെ മകനായ കെ.ബി. ശശികുമാർ ഒരു ഫേസ്ബുക് പോസ്റ്റ് എഴുതിയിട്ടുണ്ട്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ
1977 മാർച്ച് 25 ന് അധികാരത്തിൽ വന്ന കെ.കരുണാകരൻ മന്ത്രിസഭയിലും അദ്ദേഹം രാജി വെച്ചതിനെ തുടർന്ന് ഒരുമാസത്തിനു ശേഷം അധികാരത്തിൽ വന്ന എ.കെ.ആന്റണി മന്ത്രി സഭയിലും ഹരിജനക്ഷേമ വകുപ്പ്, ജലസേചന വകുപ്പ്, ദേവസ്വം വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നത് ചേലക്കര എം.എൽ.എ ആയിരുന്ന എന്റെ പിതാവ് കെ.കെ ബാലകൃഷ്ണൻ ആയിരുന്നു.
അതിന് ശേഷം വന്ന 1978 മുതൽ 79 വരെയുള്ള ഒരൊറ്റ വർഷം മാത്രം തുടർന്ന പി.കെ.വി മന്ത്രിസഭയിലും ദളിത് വിഭാഗക്കാരൻ ആയിരുന്നു ദേവസ്വം മന്ത്രി.
പന്തളം എം.എൽ.എ ആയിരുന്ന ദാമോദരൻ കാളാശ്ശേരി.
2019ലാണ് അദ്ദേഹം മരിക്കുന്നത്.
എന്നിരുന്നാലും ഏവരുടെയും ശ്രദ്ധയിൽ പെടുത്തേണ്ടത് ഒരു ഡിജിറ്റൽ തിരുത്തിനെ കുറിച്ചാണ്.
മുൻകാല കോൺഗ്രസ്സ് നേതാവും, ദേവസ്വം മന്ത്രിയുമായിരുന്ന ശ്രീ കെ.കെ. ബാലകൃഷ്ണൻ്റെ പേരിലുള്ള വിക്കിപീഡിയ പേജ് ഇന്ന് രാവിലെ തിടുക്കത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു!
ദളിതനായ ദേവസ്വം മന്ത്രിയും കോൺഗ്രസിൻ്റെ കരുത്തനായ നേതാവുമായ അദ്ദേഹത്തിൻ്റെ പേജ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകൾ എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. ഇവ ഫെയ്ക് ഐഡികളവം
മാറ്റിയത് അദ്ദേഹം ദേവസ്വം മന്ത്രിയായിരുന്നു എന്ന ഒരൊറ്റ കാര്യം മാത്രം!
അൽപസമയത്തിന് ശേഷം ചേലക്കര MLA ശ്രീ കെ രാധാകൃഷ്‌ണൻ ദേവസ്വം മന്ത്രിയാവും എന്ന പ്രഖ്യാപനം വരുന്നു. സോഷ്യൽ മീഡിയ മുഴുവൻ അദ്ദേഹം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ദളിത് മന്ത്രി എന്ന നിലയിലുള്ള പ്രചാരണം കൊടുമ്പിരി കൊള്ളുന്നു.