Sat. Apr 27th, 2024
ബം​ഗ​ളൂ​രു:

ചാ​മ​രാ​ജ് ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഓ​ക്സി​ജ​ൻ തീ​രു​ക​യാ​ണെ​ന്ന അ​പാ​യ സ​ന്ദേ​ശ​വു​മാ​യി (എ​സ്ഒഎസ്) ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ തീ​രു​ന്ന​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച ഒ​രേ​സ​മ​യം ന​ഗ​ര​ത്തി​ലെ ര​ണ്ട്​ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നാ​ണ് സ​ഹാ​യം അ​ഭ്യ​ർ​ത്ഥിച്ചുള്ള സ​ന്ദേ​ശം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തി​യ​ത്. കൊവിഡ് രോ​ഗി​ക​ളാ​ൽ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ക​ളെ​ല്ലാം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും ഓ​ക്സി​ജന്റെ ക്ഷാമം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് അ​പാ​യ സ​ന്ദേ​ശ​ങ്ങ​ൾ ഏ​റു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ആ​ർ ടി ന​ഗ​റി​ലെ മെ​ഡാ​ക്സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മൈ​സൂ​രു റോ​ഡി​ലെ രാ​ജ​രാ​ജേ​ശ്വ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നു​മാ​ണ് ഏ​താ​നും മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക് മാ​ത്ര​മു​ള്ള ഓ​ക്സി​ജ​നാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്ന അ​പാ​യ സ​ന്ദേ​ശ​മെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​ല​ധി​ക​മാ​യി ഓ​ക്സി​ജ​ൻ സ്​​റ്റോ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ഓ​ക്സി​ജ​ൻ തീ​രു​മെ​ന്നു​മാ​ണ് മെ​ഡാ​ക്സ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ ​ശ്രീ​ഹ​രി ഷാ​പു​ർ ക​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഇ​തി​ന് പി​ന്നാ​ലെ നൂ​റി​ല​ധി​കം രോ​ഗി​ക​ളു​ള്ള രാ​ജ​രാ​ജേ​ശ്വ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ഓ​ക്സി​ജ​ൻ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ തീ​രു​മെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് കോ​ള​ജി​ലെ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ വി​ഡി​യോ സ​ന്ദേ​ശ​വും പു​റ​ത്തു​വി​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ധ​രാ​മ​യ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ മെ​ഡാ​ക്സ് ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ട ക​ത്ത് ഉ​ൾ​പ്പെ​ടെ ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

By Divya