Sun. Nov 24th, 2024
ന്യൂഡൽഹി:

മുഴുവന്‍ വാക്സീനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി. വാക്സീന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതുഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്സീന്‍ പൊതു ഉല്‍പ്പന്നമാണ്.

നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചു. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം തുടരുകയാണ്. ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാൻ എന്താണ് കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി?

ചികിത്സാനിരക്ക് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ആണോ? പുതിയ വകഭേദം ആർടിപിസിആർ പരിശോധനകളിൽ തെളിയുന്നില്ല. ലക്ഷണങ്ങൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കാന്‍ വലിയ തുക  ഈടാക്കുന്നു. ഗുജറാത്തിൽ ആംബുലൻസിൽ വരാത്തവരെ ആശുപത്രികളില്‍ കയറ്റുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവര്‍ക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമാണ്.വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

By Divya