Sun. Dec 22nd, 2024
മലപ്പുറം:

കൊവിഡ്​ വ്യാപനത്തി​ന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി, എടയുർ, മമ്പാട്, പെരുമ്പടപ്പ്, എടപ്പാൾ, വാഴക്കാട്, കുറ്റിപ്പുറം, ഇരുമ്പിളിയം, ആതവനാട്, മാറഞ്ചേരി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളിലുമാണ്​ പുതിയതായി നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്​. വെള്ളിയാഴ്​ച (ഏപ്രിൽ 30) രാത്രി 9:00 മണി മുതൽ മേയ് 14 വരെയാണ് നിരോധനാജ്‌ഞ ഉണ്ടാവുക.

ഈ സ്ഥലങ്ങളിൽ 5 പേരിൽ അധികം കൂട്ടം കൂടരുത് എന്നടക്കമുള്ള നി​യന്ത്രണങ്ങൾ ഉണ്ടാകും. പൊലീസി​ന്റെ ആരോഗ്യ വകുപ്പി​ന്റെയും കർശന പരിശോധനകളും ഉണ്ടാകും. കൊവിഡി​ന്റെ രണ്ടാം വ്യാപന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ നേരത്തെ രണ്ടു ഘട്ടങ്ങളിലായി 24 തദ്ദേശ സ്​ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്​ച 3,857 പേര്‍ക്കാണ്​ മലപ്പുറത്ത്​ കൊവിഡ്​ സ്​ഥിരീകരിച്ചത്​. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 32.05 ശതമാനമാണ്​. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ്​ സ്​ഥിരീകരിച്ചത്​ വ്യാഴാഴ്​ചയാണ്​. ഇപ്പോൾ രോഗബാധിതരായി 32,001 പേരാണ്​ മലപ്പുറത്ത്​ ചികിത്സയിലുള്ളത്​.

By Divya