Sat. Jan 18th, 2025
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേകൾ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല. യുഡിഎഫ് വൻ വിജയം നേടും. ലോക്സഭ തിരഞ്ഞെടുപ്പിലും എക്സിറ്റ് പോൾ എതിരായിരുന്നു. ഫലം വന്നപ്പോൾ യുഡിഎഫിന് വൻ നേട്ടമുണ്ടായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഭരണത്തുടർച്ച കേരളം ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ വികാരം സർവേകൾ പ്രതിഫലിപ്പിച്ചില്ല. കേരളത്തിൽ യുഡിഎഫ് നേതൃത്വത്തിൽ ഭരണമുണ്ടാകും. പരാജിതന്‍റെ കപട ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ തുടർഭരണം ജനങ്ങൾ ആഗ്രഹിക്കുന്നതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ ലഭിക്കും. തുടർഭരണം വന്നാൽ യുഡിഎഫ് തകരുമെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

By Divya