Fri. Apr 26th, 2024
ദു​ബൈ:

കൊവിഡ് മ​ഹാ​മാ​രി​യി​ൽ നി​ന്ന് രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ മു​ൻ​നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ച്ച് ജീ​വ​ത്യാ​ഗം ചെ​യ്ത കൊവിഡ് യോ​ദ്ധാ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ. രാ​ജ്യ​ത്തി​ന് വേ​ണ്ടി ആ​ത്യ​ന്തി​ക​മാ​യി ത്യാ​ഗം ചെ​യ്ത മു​ൻ​നി​ര യോ​ദ്ധാ​ക്ക​ൾ​ക്ക് പ​ക​രം വെ​ക്കാ​ൻ മ​റ്റൊ​ന്നു​മി​ല്ലെ​ന്ന്​ ഫ്ര​ണ്ട് ലൈ​ൻ ഹീ​റോ​സ് ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ മ​ഹാ ബ​റാ​ക്ക​ത്ത് വ്യ​ക്​​ത​മാ​ക്കി. അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, കു​ടും​ബ​ത്തിെ​ൻ​റ ആ​രോ​ഗ്യം, ഭ​വ​ന ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ രാ​ജ്യത്തിന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി കാ​ണും.

മ​ഹാ​മാ​രി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ആ​ദ്യ നാ​ളു​ക​ളി​ൽ ത​ന്നെ 14 മു​ൻ‌​നി​ര നാ​യ​ക​ന്മാ​രെ ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സ്ഥാ​പി​ത​മാ​യ ഫ്ര​ണ്ട്‌​ലൈ​ൻ ഹീ​റോ​സ് ഓ​ഫീ​സ്, കൊവിഡ് പോ​രാ​ട്ട​ത്തി​നി​ടെ വീ​ണു​പോ​യ പ്രി​യ​പ്പെ​ട്ട​വ​രു​ടെ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​നു​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്. പ​ക​ർ​ച്ച​വ്യാ​ധി സ​മ​യ​ത്ത് കൊവിഡ് -19 കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കി​യ ഏ​തൊ​രാ​ളും ഫ്ര​ണ്ട് ലൈ​ൻ വ​ർ​ക്ക​ർ ആ​ണ്.

എ​മി​റേ​റ്റു​ക​ളി​ലു​ട​നീ​ളം ല​ക്ഷ​ത്തോ​ളം പ്ര​ധാ​ന ജീ​വ​ന​ക്കാ​രു​ടെ ഡാ​റ്റാ​ബേ​സ് ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ ക്ലി​നി​ക്ക​ൽ, നോ​ൺ-​ക്ലി​നി​ക്ക​ൽ സ്റ്റാ​ഫു​ക​ളും ലൈ​സ​ൻ​സു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷാ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ട്. കൂ​ടാ​തെ മ​ഹാ​മാ​രി സ​മ​യ​ത്ത് എ​മ​ർ​ജ​ൻ​സി, ക്രൈ​സി​സ് മാ​നേ​ജ്‌​മെ​ൻ​റ് ഏ​കോ​പ​ന​ത്തി​ൽ വാ​പൃ​ത​രാ​യ ആ​ളു​ക​ളും ഉ​ണ്ട്, ഇ​വ​രു​ടെ​യെ​ല്ലാം ക്ഷേ​മം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും -ഡോ. ​മ​ഹ ചൂ​ണ്ടി​ക്കാ​ട്ടി.

By Divya