Mon. Dec 23rd, 2024
#ResignModi ഹാഷ്‌ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു 

കൊറോണ വൈറസ് രാജ്യത്ത് നിയന്ത്രണാതീതമായതിനാൽ ഇന്ത്യൻ സർക്കാരിനെ വിമർശിച്ച് 12,000 ത്തിലധികം  പോസ്റ്റുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടുന്ന ഹാഷ്‌ടാഗ് ഫേസ്ബുക്കിൽ ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു 

കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിച്ചത്. എന്നാല്‍ ഈ പ്രതിഷേധത്തെ മറയ്ക്കാനാണ് ഹാഷ്ടാഗ് നീക്കം ചെയ്തതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയത്.

വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ പിന്‍വലിച്ചും ഫേസ്ബുക്ക്. ഹാഷ്ടാഗ് തെറ്റായി നീക്കം ചെയ്യപ്പെട്ടതാകാമെന്ന വിശദീകരണത്തോടെയാണ് ഫേസ്ബുക്ക് ഹാഷ്ടാഗ് പുനഃസ്ഥാപിച്ചിരിക്കുന്നത്. ഹാഷ് ടാഗ് നീക്കം ചെയ്യപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

എന്നാൽ ഹാഷ്ടാഗ് തടഞ്ഞത് ഇന്ത്യൻ സർക്കാർ ഞങ്ങളോട് ആവശ്യപ്പെട്ടതിനാലല്ല, എന്ന് വക്താവ് പറഞ്ഞു. സർക്കാരിന്റെ നിർദേശപ്രകാരം മോഡിയെക്കുറിച്ച് നിരവധി പോസ്റ്റുകൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇതിനകം തടഞ്ഞിരുന്നു.

https://youtu.be/CMRmM3WeWO4