Sat. Jan 18th, 2025
സീയോള്‍:

രൂക്ഷമായ കൊവിഡ് ബാധയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഇന്ത്യയെ സഹായിക്കുമെന്ന് അറിയിച്ച് ദക്ഷിണ കൊറിയ. ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് 19 ഡയ​ഗ്നോസ്റ്റിക് കിറ്റുകൾ, മറ്റ് മെഡിക്കൽ സഹായങ്ങൾ എന്നിവ നൽകും. അതുപോലെ തന്നെ ഇന്ത്യയിൽ നിന്ന് ദക്ഷിണ കൊറിയൻ പൗരൻമാരെ തിരികെ കൊണ്ടുവരാൻ വിമാന സർവ്വീസുകൾ ഏർപ്പെടുത്തുമെന്നും ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥനായ യൂൻ തഹോ പറഞ്ഞു.

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചയായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3645 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ചികിത്സയിലുള്ളവരുടെ എണ്ണം 30,84,814 ആയി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സീന്‍ രജിസ്ട്രേഷനും വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ ആകെ വാക്സിനേഷൻ 15 കോടി പിന്നിട്ടു.

By Divya