Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യതലസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുമ്പോള്‍ സംസ്ഥാന ബിജെപിയ്‌ക്കെതിരെ ആര്‍എസ്എസ് നേതാവ്. രോഗവ്യാപനം തീവ്രമായിട്ടും ബിജെപി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് ആര്‍എസ്എസ് നേതാവ് രാജിവ് തുലി പറഞ്ഞു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹിയില്‍ എല്ലായിടത്തും തീ പിടിക്കുകയാണ്. ഏതെങ്കിലും
ഡല്‍ഹിക്കാര്‍ ഇവിടത്തെ ബിജെപിയെ കണ്ടോ? എവിടെയാണ് ബിജെപി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ,’ തുലി ചോദിച്ചു.

ഡല്‍ഹി ആര്‍എസ്എസ് മുന്‍ പ്രചാര്‍ പ്രമുഖാണ് തുലിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

By Divya