Sat. Nov 23rd, 2024
ന്യൂഡൽഹി:

ദില്ലി ഭരണത്തില്‍ കൂടുതല്‍ അധികാരം ലഫ്റ്റനന്‍റ് ഗവർണര്‍ക്ക് നല്‍കുന്ന ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 നിലവില്‍ വന്നു. ദില്ലി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അധികാരം വിപുലപ്പെടുത്തുന്നതാണ് ഭേദഗതി. ചൊവ്വാഴ്ച മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ദില്ലി സര്‍ക്കാരിന്‍റേയും അസംബ്ലിയുടേയും എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് നല്‍കുന്നതാണ് ഭേദഗതി.

ഭേദഗതി അനുസരിച്ച് ദില്ലി സര്‍ക്കാര്‍ ഏത് തീരുമാനം എടുക്കുന്നതിന് മുന്‍പും ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അഭിപ്രായം നിര്‍ബന്ധമായും തേടണം. ദില്ലി സര്‍ക്കാരിന്‍റെ ദൈംനം ദിന നടപടികള്‍ നിയമസഭ കമ്മിറ്റിയെ വിലക്കുകയും ചെയ്യുന്നതാണ് പുതിയ ഭേദഗതി.

ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത സര്‍ക്കാരിന്‍റെ തീരുമാനം മറികടന്നും തീരുമാനം എടുക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി. ഭരണഘടനാ വിരുദ്ധമെന്നും ജനാധിപത്യ വിരുദ്ധമെന്നുമാണ് ഭേദഗതിയെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിലയിരുത്തുന്നത്.

By Divya