Sat. Jan 18th, 2025
ചെന്നൈ:

കൊവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം നടത്തിയ കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട് ആരോഗ്യ വകുപ്പിലേക്കാണ് നടന്‍ പിഴത്തുക അടക്കേണ്ടത്. കൊവിഡ് എന്നൊന്ന് ഇല്ലെന്നും എന്തിനാണ് നിര്‍ബന്ധിച്ച് കൊവിഡ് വാക്‌സിന്‍ എടുപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

തമിഴ് നടന്‍ വിവേക് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം. ഒരു കുഴപ്പവുമില്ലാതിരുന്ന വിവേക് വാക്‌സിന്‍ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നതെന്നും കൊവിഡ് പരിശോധന അവസാനിപ്പിക്കണമെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.

By Divya