Thu. Jan 23rd, 2025
വാഷിങ്​ടൺ:

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എ​ത്രയും വേഗം ഇന്ത്യ വിടണമെന്ന്​ പൗരൻമാർക്ക്​ നിർദേശം നൽകി യു എസ്​ ട്രാവൽ -സ്​റ്റേറ്റ്​ ഡിപ്പാർട്ട്​മെന്‍റ്​ എന്ന ട്വിറ്റർ അക്കൗണ്ടിലുടെയാണ്​ നിർദേശം പങ്കുവെച്ചത്​. ഇന്ത്യയിലേക്ക്​ യാത്ര ചെയ്യരുതെന്നും യു എസ്​ പൗരൻമാർ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റിൽ പറയുന്നു.

ഇന്ത്യയിൽനിന്ന്​ യു എസിലേക്ക്​ 14 വിമാന സർവിസുകളുണ്ടെന്നും കൂടാതെ യൂറോപ്പ്​ വഴി വിമാനങ്ങളുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

By Divya