Mon. Dec 23rd, 2024
കോഴിക്കോട്:

കൊവിഡ് രണ്ടാം തരംഗം ജില്ലയില്‍ അതിശക്തമായി പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). കോഴിക്കോട്ടെ ജനങ്ങള്‍ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിലേക്ക് പോകണമെന്ന ആശയം തങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണെന്ന് ഐഎംഎയുടെ കോഴിക്കോട് ഘടകം പറഞ്ഞു. കോഴിക്കോട് ഐഎംഎയുടെ അഭ്യര്‍ത്ഥന എന്ന തലക്കെട്ടോട് കൂടിയാണ്  ജാഗ്രതാനിര്‍ദ്ദേശം എത്തിയിരിക്കുന്നത്.

കൊവിഡിന്റെ രണ്ടാം വരവ് ജില്ലയില്‍ നാശം വിതയ്ക്കുകയാണ്. ആശുപത്രികള്‍ കൊവിഡ് രോഗികളാല്‍ നിറയുകയും ഐസിയുകളില്‍ ബെഡ് കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുകയുമാണ്. ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യരംഗവും ഒന്നാകെ കടുത്ത ബുദ്ധിമുട്ട് നേരിടുകയാണെന്നും ഐഎംഎ പറയുന്നു.

ഇനി ഉള്ള രണ്ടാഴ്ചകള്‍ കോഴിക്കോട്ടുകാര്‍ക്ക് വളരെ നിര്‍ണ്ണായകമാണെന്ന് ഐഎംഎ ചൂണ്ടിക്കാണിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ലേക്ക് എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ രോഗവ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഐഎംഎ മുന്നോട്ടുവെച്ചു.

By Divya