ഉത്തർപ്രദേശ്:
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ വൈകീട്ട് എട്ട് മുതൽ മെയ് നാല് രാവിലെ ഏഴുവരെയാണ് ലോക്ക് ഡൗൺ. നേരത്തേ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടു മുതൽ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് നീട്ടിയത്.
ഉത്തർപ്രദേശിൽ ഇന്നലെ 29,824 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 11,82,848 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.