Sat. Apr 5th, 2025
കർണ്ണാടക:

കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുരടുന്നതിനിടെ ആരോ​ഗ്യപ്രവ‍ത്തകരെയും അധികൃതരെയും ഞെട്ടിച്ച് 3000 ഓളം കൊവിഡ് ബാധിത‍രെ കാണാനില്ല. ഇവരിൽ മിക്കവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കണ്ടെത്താനാകാത്ത ഇവർ സംസ്ഥാനത്തുടനീളം രോ​ഗം പരത്താൻ സാധ്യതയുണ്ടെന്ന് ക‍ർണാടക റെവന്യൂ മന്ത്രി ആർ അശോക പറഞ്ഞു.

39047 പേർക്കാണ് ബുധനാഴ്ച കർണാടകയിൽ കൊവിഡ് ബാധിച്ചത്. ഇതുവരെയുള്ളതിലെ റെക്കോർഡ് വർദ്ധനവാണ് ബുധനാഴ്ച ഉണ്ടായിരിക്കുന്നത്. 229 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. കാണാതായവരെ കണ്ടെത്താൻ പൊലീസിന് നി‍ർദ്ദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷമായി രോഗബാധിതരെ കാണാതാവുന്ന പ്രശ്നം തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു.

By Divya