Mon. Dec 23rd, 2024
siddique kappan returned to jail from hospital

 

ലക്‌നൗ:

യുപി സർക്കാർ രാജദ്രോഹക്കുറ്റം ചുമത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റി‍. മധുര ജയിലിലേക്കാണ് മാറ്റിയത്. സിദ്ദിഖ് കാപ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

6 പേജുള്ള സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്. കാപ്പൻ കൊവിഡ് മുക്തനായെന്ന് യുപി സർക്കാർ വ്യക്തമാക്കി. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നാണ് സർക്കാർ വാദം.

By Athira Sreekumar

Digital Journalist at Woke Malayalam